Doha Diary 1
ഉള്ളിൽ പ്രണയഭാവം നിറഞ്ഞുനിന്നിട്ടും പുറമെ മുരടൻ വേഷത്തിലായിരുന്നെന്റെ കൗമാരകാലം. അന്ന് വായനയോടൊപ്പം പാട്ടുകളും നന്നായി ആസ്വദിച്ചിരുന്നു. എന്റെ ശേഖരത്തിൽ രണ്ടു തരം പാട്ടുകളാണുണ്ടാവുക. ഒന്ന് പ്രതീക്ഷയും മറ്റൊന്ന് നിരാശയും... അല്ലെങ്കിൽ കാത്തിരിപ്പും വിരഹവും. കിനാക്കളിൽ പോലും പറഞ്ഞുവെക്കാൻ ഒരു പ്രണയിനിയുടെ പേരില്ലാത്ത ആ കാലത്ത് ഞാനെങ്ങിനെയാവും അതൊക്കെ ആസ്വദിച്ചിട്ടുണ്ടാവുക ?
ഇന്ന്, റേഡിയോയിലൂടെ അന്നത്തെ ഒരു പ്രിയ ഗാനം വീണ്ടും കേട്ടപ്പോഴാണ് ഈ ചിന്ത വന്നത്.
"ആരും കൊതിക്കുന്നൊരാൾ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാകാം..."
"പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ വെറുതെ മോഹിക്കുമല്ലോ..."
"അതിലോലമെൻ ഇടനാഴിയിൽ നിൻ കളമധുരമാം കാലൊച്ച കേട്ടു...."
പ്രിയവരികളിൽ നിറഞ്ഞു നിന്നത് മുഴുവൻ പ്രതീക്ഷയായിരുന്നു. ഏതോ ഒരാൾക്ക് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു....
മനസ്സിന്റെ പടിവാതിൽ കടന്ന് ആ ഒരാൾ വന്നുചേർന്നിരിക്കുന്നു. ഹൃദയത്തിൽ കൂടുകൂട്ടിയിരിക്കുന്നു...
അതേ... വര്ഷങ്ങളുടെ പ്രാര്ഥനക്കുള്ള ഉത്തരമാണ് നീ....🩷
[
Comments
Post a Comment