Doha Diary 2

ദിനേനയുള്ള മെട്രോ യാത്ര വെറുതെ ഓരോന്ന് ചിന്തിപ്പിക്കും. നീളത്തിലുള്ള സീറ്റിൽ ഒപ്പം ചേർന്നിരിക്കുന്നവരിൽ ഇന്ത്യക്കാരനും പാകിസ്ഥാനിയും ബംഗാളിയും ആഫ്രിക്കനും അറബിയും യൂറോപ്യനും എല്ലാമുണ്ട്. കറുത്തവനും വെളുത്തവനും മെലിഞ്ഞവനും തടിച്ചവനും ഒക്കെയുണ്ട്. ആർക്കും പരസ്പരം അസ്പ്രിശ്യതയില്ല. ആർക്കും മറ്റൊരാൾ കാഴ്ചവസ്തുവല്ല. എല്ലാം മനുഷ്യരെന്ന ഒറ്റക്കണ്ണിയിൽ വിളക്കിച്ചേർക്കപ്പെട്ടിരിക്കുന്നു... 

വെറുതെ മനസ്സിന് സുഖം പകർന്ന ഒരു ചെറിയ കാഴ്ച... ❣️

Comments