Doha Diary 3

 ഇനി ഞാൻ സ്വപ്നങ്ങളിൽ നിന്ന് താഴെയിറങ്ങട്ടെ... 

പ്രതീക്ഷകൾ മാറ്റിവെക്കട്ടെ...

കാത്തിരിപ്പുകൾക്ക് അവധി കൊടുക്കട്ടെ ...

ഭൂമിയുടെ ചൂടിൽ കാൽ വെന്തുപൊള്ളട്ടെ... 

യാഥാർഥ്യങ്ങളുടെ തിരിച്ചറിവുകളിൽ മനസ്സ് വിറങ്ങലിക്കട്ടെ ....


എന്നിട്ട് ജീവിതത്തിൽ ഇനി ബാക്കിയെന്തുണ്ടെന്ന് നോക്കണം. 

മറന്നിട്ട വഴികളിലേക്ക് തിരിഞ്ഞു നോക്കാനും പേടിയാണ്. 


ഇതെന്റെ വിധിയാണ്. ഈ വിധി ഞാൻ നേടിയെടുത്തതാണ്. ഇത് മാത്രമാണ് എനിക്ക് ബാക്കിയുള്ളത്.

Comments